Welcome to Saarthakam...

സന്ദര്‍ശകര്‍ ...

സാര്‍ത്ഥകം ......

അണിയറയില്‍ ...

കവിത 3


ആത്മാവിന്റെ വിളക്ക്

posted Oct 3, 2012, 12:35 AM by saarthakam blr



കരുണാനിധി ഭിലായ്
ഏതോ നിശീഥിനി പ്രാകിപറഞ്ഞൊരു
വാക്കിൻ പൊരുൾ തേടി ഞാനോ
കാലം കുടഞ്ഞു കളഞ്ഞൊരു ഈരടി
തപ്പിപ്പിടിച്ചു പിഴിഞ്ഞു
ഹൃത്തിൻ തുടിപ്പിൻ നിഗൂഢത തന്നിലായ്
കണ്ടു തിളങ്ങുന്ന വെട്ടം
അന്തരാത്മാവിന്റെ ബന്ധങ്ങളൊക്കെയും
കൂടിനില്‍ക്കുന്ന പ്രണാമം

തല്‍ക്ഷണം മാത്രം ഞാൻ നിർവൃതി പൂണ്ടൊരു
മഞ്ഞിന്‍ കണം പോലെ നിന്നു
ഉള്ളിന്റെയുള്ളിൽ ജ്വലിക്കുന്ന സത്യങ്ങൾ
കത്തിയെരിയുന്ന പോലെ
ആ നിമിഷത്തിന്റെ ജീവിതസന്ധി ത-
ന്നസ്ഥിമാടങ്ങളെ കാണാൻ
നീറിയെരിയും കനല്‍ക്കട്ട വീർപ്പിച്ച്‌
നേരിൻ വിളക്കായ് നില്പ്പൂ....

മൗനനൊമ്പരം ഉള്ളിലൊതുക്കി

posted Oct 3, 2012, 12:07 AM by saarthakam blr




മൗനനൊമ്പരം ഉള്ളിലൊതുക്കി പാതിരാക്കിളി തേങ്ങി...
എസ് കെ ചെന്ത്രപ്പിന്നി


മൗനനൊമ്പരം ഉള്ളിലൊതുക്കി
പാതിരാക്കിളി തേങ്ങി
ഇളംകാറ്റു തഴുകും മഞ്ഞിന്‍ മനമുരുകി
മിഴിനീര്‍ കണമായ് പൊഴിഞ്ഞു

ശോകമൂകമിരുള്‍ നിറരാവിന്‍
നഗ്നമാം മാറിങ്കല്‍ ഒരു പിഞ്ചു
പൈതലിന്‍ കരളലികര്‍ണ്ണഘടോരകം
ദീന രോദനം ഞാന്‍ കേട്ടു

നിതാന്തനിശ്ചല നിശീഥിനി തന്‍
നൊമ്പരം നെഞ്ചിലേറ്റി അലയും
ഇരുളറി ഭ്രാന്തിയാം പെണ്‍കൊടിയാള്‍ തന്‍
മേല്‍മുണ്ടുകാലം കവര്‍ന്നോരകിടുങ്കില്‍

മന്മഥമധു തേടിയലയും മാര്‍ജാരമാന്യ
മൂടുപടമുള്ളോരു പേരറിയാമാന്യന്റെ
തളിരിളം പൈതല്‍ വിതുമ്പി നേരിന്‍
ഒരു തുള്ളി നീരിനായി നേരറിയാതെ വിതുമ്പി

ചെറു സുഖ നിമിഷങ്ങള്‍ നെയ്യും നെയ്യും
തിന്മതന്‍ യാഗാഗ്നിയില്‍ നേരിന്‍
നീരുറവ വറ്റുവതറിയാതെ നിഷ്കള
ബാല്യം നേരിന്‍ നീരിനായി വിതുമ്പി

കന്നി വിരുന്നുകാരനാം വിശപ്പിന്‍
കുത്തോഴുക്കിനെ അണക്കെട്ടി നിര്‍ത്തും
അമ്മതന്‍ സ്നേഹാമൃതം അമ്മിഞ്ഞ പാലിനായ്
നേരറിയാതെ നേരിന്‍നീരിനായ്‌ വിതുമ്പി

ഒരു തുള്ളി നീരിനായ്‌ അമ്മതന്‍
നിശ്ചലതയറിയാതെ തിന്മതന്‍
ഇരുള്‍ നിറവിജനതയിലെക്കായ്
നന്മതന്‍ ഒരുതുള്ളി നീരിനായ്‌ വിതുമ്പി.

ജീവിതം

posted Sep 7, 2012, 6:09 AM by saarthakam blr


സച്ചിദാനന്ദന്‍ കഴിമ്പ്രം. 

ഒടുക്കത്തില്‍ നിന്നൊരു തുടക്കമുണ്ട്
തുടക്കത്തില്‍ നിന്നൊരു പഠിത്തമുണ്ട്
പഠിത്തത്തില്‍ നിന്നൊരു പാഠമുണ്ട്
പാഠത്തില്‍നിന്നൊരു പരാജയവും
പരാജയത്തില്‍ നിന്നൊരു വിജയവും
വിജയത്തില്‍ നിന്നൊരു ജീവിതവും !!!!!

അറിയാതെപോയ സ്വപ്നങ്ങള്‍

posted Sep 7, 2012, 2:30 AM by saarthakam blr   [ updated Sep 8, 2012, 3:53 AM ]


ബാലകൃഷ്ണന്‍  വാക്കയില്‍ 
ഇതുവരെ ഞാന്‍ കണ്ട 
സ്വപ്നങ്ങളില്‍ 
നീ ഇല്ലായിരുന്നു  

നിനക്ക് ചുറ്റും വളര്‍ന്ന 
സ്നേഹപ്പൂമരങ്ങളില്‍ 
മഴ പെയ്തതും 
മഞ്ഞു വീണതും 
ഞാനറിയാതെ പോയി 

നിന്നെ ചുറ്റിപ്പറന്ന 
ശലഭങ്ങളുടെ ചിറകില്‍ 
സ്നേഹത്തിന്റെ 
വര്‍ണങ്ങള്‍ വിരിഞ്ഞതും 
വര്‍ണങ്ങള്‍ നിലാവിലലിഞ്ഞതും   
നിലാവില്‍ മഴവില്‍ വിരിഞ്ഞതും 
ഞാന്‍ കാണാതെപോയി 

ഇന്ന് ഞാനറിയുന്നു 
എന്റെ സ്വപ്നങ്ങളില്‍ 
ഞാന്‍ കാണാതെ പോയത് 
എന്റെ നിഴാലായ 
നിന്നെയായിരുന്നുവെന്നു.
 

കാപ്പി കടയും കഫേകളും

posted Aug 3, 2012, 12:54 AM by saarthakam blr





 ജി .ആര്‍. കവിയൂര്‍ 

തുരുമ്പിട്ടും പൊടി വലിച്ചും
തുമ്മി മറയുന്ന നക്ഷത്ര തിളക്കങ്ങളെ കണ്ടും
നാലും കൂട്ടി ചോരനിറം പകര്‍ത്തി നീട്ടി തുപ്പി
ചിത്രം വരച്ചും ,ചിതവും പതവും പറഞ്ഞും
കറമാറാത്ത സഞ്ചിയിലെ ചണ്ടി വീണ്ടും വീണ്ടും
തിളകൊണ്ടു കോപ്പയില്‍ നിന്നും വീശിയെത്തുന്ന
കുപ്പിഗ്ലാസ്സിലെ ലോകവിചാരങ്ങളൊക്കെ നിവര്‍ത്തിയ
പത്രത്തിന്‍ മറകൊണ്ട് ഊതിയകറ്റി കുടിച്ചു തീര്‍ക്കുന്ന
ചായയും ,ചിന്തകളേറെ പുകയുന്നതിനോപ്പം ,ചുണ്ടാണി
വിരലിനും പേരു വിരലിനുമിടയില്‍ പുകഞ്ഞു തീരുന്ന
കാക്കി ദിനേശും ഒക്കെ പോയി മറഞ്ഞു
കാര്‍മേഘങ്ങളകന്ന മാനവും
ഇരുള്‍ സമ്മാനിക്കും കറണ്ട് കട്ടിനോടോപ്പം
കാലം മാറി കോലമാറിയിരിക്കുന്നു
ചാറ്റും ചിരിയും കളിയും കരച്ചിലിന്റെ വക്കിലും
എസ് എം എസുകളുടെ മേമ്പോടിയായി
ലഹരി നിരക്കുന്ന പാനിയങ്ങളും പുകയും നിറച്ചു
ആടിയുലയും സുഖ സംഗീതങ്ങളൊക്കെ
നിറഞ്ഞു വെമ്പി നില്‍ക്കുന്ന വെബ്
കഫേകളുടെ തിളക്കങ്ങള്‍ ഏറുന്നുയിന്നു

സ്വപ്നം

posted Aug 3, 2012, 12:53 AM by saarthakam blr


ഷീജ അന്‍സാരി 

ഇളം മഴയില്‍ ഒരു കുടക്കീഴില്‍ 
കണ്ടുമുട്ടിയപ്പോള്‍ 
നീ തന്ന ചെറുപുഞ്ചിരി 
ഉറങ്ങുമ്പോള്‍ സ്വപ്നമായും 
ഉണരുമ്പോള്‍ ഓര്‍മ്മകളായും 
ഹൃദയത്തിന്‍  കോവിലില്‍  പ്രതിഷ്ഠിച്ചു 
നൊമ്പരം നിറഞ്ഞ മനസ്സില്‍ 
സുഖമുള്ളോരോര്‍മ്മയായി 
നാം  ആദ്യം കണ്ട ആ സുന്ദരനിമിഷം 
എന്നും എന്‍ കരളിലൊരു 
കുളിരായ്  വരുമോ 
എന്‍ സ്വപ്ന റാണി  നീ...
മൊഞ്ചുള്ള നിന്‍ പൂമുഖം 
വീണ്ടും കാണാന്‍ ഒരു 
വേഴാമ്പല്‍ പക്ഷിയായ്
 കാത്തിരിക്കുന്നു ഞാന്‍ ........

മരണത്തിന്റെ സ്വരം

posted Aug 3, 2012, 12:50 AM by saarthakam blr   [ updated Aug 3, 2012, 12:51 AM ]


വി.പി.ശ്രീനിവാസന്‍ 

അകലെ ജനാലയ്ക്കുമപ്പുറം 
വിശാലമായ താഴ്വര ഞാന്‍ കാണുന്നു 
അവിടെ പൂ ക്കളും അരുവിയും  പൂമ്പാറ്റകളും 
കവിതയൊരുക്കുന്നത്  കാണുന്നു 
പക്ഷെ; നിറഞ്ഞ അന്ധകാരം തങ്ങി നില്‍ക്കുന്ന 
എന്റെ  വീടിനെക്കുറിച്ച് ഞാനോര്‍ക്കുന്നില്ല 
അവിടെ നിശ്ശബ്ദമായ ആ സ്വരം ഞാന്‍ കേള്‍ക്കുന്നില്ല 

1-7 of 7