Welcome to Saarthakam...

സന്ദര്‍ശകര്‍ ...

സാര്‍ത്ഥകം ......

അണിയറയില്‍ ...

പ്രതികരണം

സമ്പന്നമായ പേജുകള്‍.

posted Dec 13, 2012, 4:33 AM by saarthakam blr   [ updated Feb 14, 2013, 4:07 AM by Anil Nair Bangalore ]


പ്രിയ എഡിറ്റര്‍ ,

സാര്‍ത്ഥകം  വായിക്കുകയായിരുന്നു.
വളരെ സമ്പന്നമായ പേജുകള്‍. 
പൂര്‍വ്വ സൂരികളുടെ കാവ്യശില്പങ്ങള്‍ ഉള്‍ക്കൊള്ളിച്ചത് പ്രത്യേകതയായിരിക്കുന്നു.
ആശംസകള്‍.



സസ്നേഹം
ശ്രീകൃഷ്ണ ദാസ് മാത്തൂര്‍

അഭിനന്ദനങ്ങള്‍.

posted Dec 4, 2012, 1:45 AM by saarthakam blr

ആര്‍.വിആചാരി എഴുതിയ യാത്രാവിവരണം വായനാസുഖം തരുന്നു. മാസികക്കും,എഴുത്തുകാരനും അഭിനന്ദനങ്ങള്‍.......

 

 

ജോസഫ്.കെ.

പാലക്കാട് 

പ്രൌഢഗംഭീരം

posted Nov 30, 2012, 12:07 AM by saarthakam blr   [ updated Nov 30, 2012, 5:21 PM ]



അവിചാരിതമായാണ്‌ “സാർത്ഥകം ” വായിക്കാനിടയായത്‌.ഇപ്പോള്‍സാർത്ഥകത്തിന്റെ സ്ഥിരം വായനക്കാരനായി. സാഹിത്യമണ്ഡലത്തിൽ നവഭാവുകത്വങ്ങൾ അടയാളപ്പെടുത്തുമ്പോൾ സാർത്ഥകത്തിൽ പഴമയേയും,പുതുമയേയും ഒപ്പം കൊണ്ടുവരുന്നതിന്റെ സ്വഭാവം ശ്രദ്ധിച്ചു. പൂർവസൂരികൾ ഉഴുതുമറിച്ച മണ്ണിലാണ്‌ നമ്മൾ വിത്തു പാകുന്നത്‌. അതു മറക്കാതെ പഴയതിന്റെ നന്മകളേയും അടയാളപ്പെടുത്തുന്നതിൽ പ്രത്യേകം അഭിനന്ദിക്കുന്നു. കൂടാതെ രംഗകലകളെക്കൂറിച്ചുള്ള പംക്തി നന്നായിട്ടുണ്ട്‌. നമ്മുടെ ഭാഷയേയും, സംസ്ക്കാരത്തേയും മറക്കാതെതന്നെയാണ്‌ സാർത്ഥകത്തിന്റെ പ്രവർത്തനങ്ങൾ എന്ന്‌ ഓർമ്മിപ്പിക്കുന്നു. മലയാളത്തിലെ പ്രശസ്തരും,അപ്രശസ്തരും ആയവരുടെ രചനകൾ  വേർതിരിവില്ലാതെ പ്രസിദ്ധീകരിക്കുമ്പോൾ ഉദാത്തമായ ഒരു മാനസികഭാവം തന്നെയാണ്‌ മാസികയിൽ കാണാൻ കഴിയുന്നത്‌. കൂടാതെ മികവുറ്റ എഡിറ്റോറിയൽ, ഗൌരവതരമായ ലേഖനങ്ങൾ, കഥകളിരംഗത്തെ കുലപതികളിലൊരാളായ കുഞ്ചുനായരാശാന്റെ ജീവചരിത്രം,ബാംഗ്ളൂരിന്റെ സാംസ്ക്കാരിക ചലനങ്ങൾ ...എല്ലാം ഒന്നിനൊന്നു മെച്ചമായിട്ടുണ്ടെന്നു പറയുന്നതിൽ ഒട്ടും അതിശയോക്തി ഇല്ല. സാർത്ഥകത്തിന്റെ വീഡിയോ ദൃശ്യങ്ങളിലൂടേയും കണ്ണോടിച്ചു. സത്യത്തിൽ രുചികരമായ ഒരു സദ്യയുടെ ഫലം സാർത്ഥകം വായനയിൽ നിന്നു ലഭിക്കുന്നു. "സാർത്ഥക"ത്തിന്റെ അണിയറപ്രവർത്തകർക്ക് എല്ലാവിധ ഭാവുകങ്ങളും.


കെ.സി. ചന്ദ്രൻ
തിരുവില്വാമല

ഈ പരിശ്രമത്തെ പ്രശംസിക്കുന്നു.

posted Nov 13, 2012, 9:23 PM by saarthakam blr

ഡിയര്‍ എഡിറ്റര്‍ ,
പൊതു വിഷയങ്ങളും സര്‍ഗ്ഗാത്മകരചനകളും സജീവമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.ഈ പരിശ്രമത്തെ പ്രശംസിക്കുന്നു.
അഭിനന്ദനങ്ങള്‍  ....
പി.കെ.ഗോപി  

തിലകന്‍- നാട്യത്തിന്റെ ക്ഷാത്ര വീര്യം...

posted Nov 7, 2012, 11:20 PM by saarthakam blr   [ updated Nov 12, 2012, 1:00 AM ]

തിലകന്‍ ഒരു വിസ്മയം തന്നെ... നാട്യത്തിന്റെ ക്ഷാത്ര  വീര്യം...

തിലകനെ ഓര്‍ക്കുമ്പോള്‍, സിനിമയിലെ  കുറെ വക്രബുദ്ധി കളെ നമുക്ക് വെറുക്കേണ്ടി വരും, അവര്‍ എത്ര തന്നെ വലിയ നടന്മാര്‍ ആയിരുന്നാലും... ഒരിക്കല്‍ പോലീസ്‌ കോണ്‍സ്റ്റബിള്‍  ചന്ദ്ര ശേഖരന്‍ നായര്‍ ഏറ്റ്  പറഞ്ഞ പോലെ,  മനസ്സാക്ഷി മരിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍, അവര്‍ തിലകനോട് ചെയ്ത കൊടും ചതികള്‍   ഏറ്റ് പറഞ്ഞു കുമ്പസാരിച്ചെ ന്നു  വരും.. കാത്തിരിക്കാം...

സിനിമാ സംവിധായകന്‍ പ്രിയ നന്ദന്‍ ഒരു അസാധാരണ നാടക കാരനും ആണെന്ന വിവരം ചാക്കോ അന്തിക്കാടിന്റെ മുഖാ മുഖ ത്തിലൂടെ അറിയുന്നു.. ജോസ് ചിറമേല്‍ ,  ജോണ്‍ എബ്രഹാം പോലെ മലയാളത്തിനു  നഷ്ട്ടപ്പെട്ട മറ്റൊരു പ്രതിഭയാണ്.. ജീനിയസ് ...! ശങ്കരപ്പിള്ളയും കാവാലവും ദീര്‍ഘ കാലം ചെയ്ത പരീക്ഷണങ്ങള്‍ ചിറമേല്‍ കുറെ കൂടി കുറച്ചു കാലം കൊണ്ട് നിറവേറ്റി... ആ മനുഷ്യന്‍ കുറെ കൂടി പ്രായോഗികമായിരുന്നു... കൂടുതലും പ്രവര്‍ത്തന നിരതനായിരുന്നു...


സാര്‍ത്ഥകം നന്നാകുന്നു... പീ.ജെ ആന്റണി, സുരാസു, എന്നിവരെക്കുറിച്ചും രചനകള്‍ പ്രതീക്ഷിക്കുന്നു...


രാധാകൃഷ്ണന്‍ അയ്യന്തോള്‍,
തൃശ്ശൂര്‍..

ഹീനമനസ്സുകളെ വരച്ചുകാണിക്കുന്നു

posted Sep 25, 2012, 11:44 PM by saarthakam blr   [ updated Sep 26, 2012, 12:01 AM ]


                                        വര്‍ത്തമാനകാലത്ത് മാത്സര്യബുദ്ധിയോടെ   സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി കലഹിക്കുകയും. തോളോടുതോള്‍ ചേര്‍ന്നുനിന്നവര്‍ തന്നെ  ഏണിപ്പടികള്‍ ചവുട്ടിക്കയറുവാന്‍ വഴികാട്ടികളായവരെ ചവുട്ടിത്താഴ്ത്താന്‍  ശ്രമിക്കുകയും ചെയ്യുന്ന ഹീനമനസ്സുകളെ വരച്ചുകാണിക്കുന്നു  രതീഷിന്റെ "ബലി" എന്ന  കവിത. "പച്ചിലകള്‍ കാണിച്ചെന്നെ  നീ കശാപ്പുശാലയിലെക്കാണോ കൂട്ടി കൊണ്ടു പോകുന്നത്?  ഈ വരികള്‍ ഏറെ പ്രസക്തമാകുന്നു. ......കാരുണ്യവും,സ്നേഹവും,വിശാലതയും ഉള്ളമനസ്സുകളെഒരുദുഷ്ടശക്തിക്കും .കീഴ്പ്പെടു ത്താനാവില്ലെന്ന .നഗ്നസത്യത്തിലേക്ക്  അവസാനവരികള്‍ വിരല്‍ ചൂണ്ടുന്നു . ...രതീഷിനു  അഭിനന്ദനങ്ങള്‍ 



                                                                                                                                                     ജി.രഘുനാഥ് 

 കോങ്ങാട് 

                                                                                                   

കാലത്തിന്റെ കാപട്യം

posted Sep 25, 2012, 11:23 PM by saarthakam blr   [ updated Sep 25, 2012, 11:26 PM ]


( ഗിരിജ പാതെക്കരയുടെസ്വര്‍ണ്ണ നിറമുള്ള താക്കോല്‍ ചെയിന്‍
( " സാര്‍ത്ഥകം സെപ്റ്റംബര്‍ ലക്കം" )  എന്ന കവിതയുടെ ആസ്വാദനം...)  

ഭൂത കാലങ്ങളില്‍, കൌമാരത്തിന്റെ യും യൌവ്വനത്തിന്റെയും നിഷ്കളങ്കതയില്‍ പണവും പണ മോഹവും ഇല്ല. അത് സൂക്ഷിക്കുവാന്‍ ഒരു താക്കോല്‍ക്കൂട്ടവും  വേണ്ട. അത് കൊണ്ടാണ് ഞാന്‍ അന്ന് നീ സമ്മാനമായി നല്‍കിയ ആ താക്കോല്‍ കൂട്ടം നിരസിച്ചത്‌.. നീരസമരുതെ...

ഇന്ന്, കാലം പോയ്‌  മറയുമ്പോള്‍ മനസ്സില്‍  അറകള്‍ പെരുകുന്നു, അതില്‍ നോവുകളും പുളകങ്ങളും രഹസ്യങ്ങളും പെരുകുന്നു... ഈ കാലം അത്ര നല്ലതല്ല സുഹൃത്തേ... എന്നെ എനിക്ക് ഒളിപ്പിക്കേണ്ടി വരുന്നു.. എന്നിലെ  നിഷ്കളങ്കത വറ്റിയത് ഞാന്‍ വെളിയില്‍ കാണാതെ മൂടി വെക്കാന്‍, കാപട്യത്തിന്റെ താക്കോല്‍ ഇട്ടു പൂട്ടാന്‍ ... എനിക്ക്  താക്കോല്‍ കൂട്ടം വേണ്ടി വന്നിരിക്കുന്നു... വീണ്ടും ഒന്ന് തരാമോ.. എന്റെ സുഹൃത്തേ...?

കാലത്തിന്റെ കാപട്യത്തെ കലവറയില്ലാതെ തുറന്നു കാണിക്കുന്ന ഗിരിജ പാതെക്കര യുടെ ഈ കവിത ഭാവ സുന്ദരം..  കവിക്കും, ഇത് പ്രസിദ്ധീകരിച്ച " സാര്‍ത്ഥക" ത്തിനും അഭിനന്ദനം... !

 

സബിത .എന്‍.

പാലാരിവട്ടം

ഏറണാംകുളം


ഇത് 'പോലീസിന്‍റെ' പണിയല്ല

posted Sep 12, 2012, 4:34 AM by saarthakam blr   [ updated Sep 12, 2012, 4:34 AM ]


                                                          സെപ്റ്റംബര്‍ മാസത്തിലെ എഡിറ്റോറിയല്‍ ശക്തമായ  ഒരു സന്ദേശമാണ് 

വാനക്കാരിലെക്കെത്തിക്കുന്നത്.

സമൂഹത്തിലെ 'തിന്മകള്‍' എതിര്‍ക്കപ്പെടണ്ടത് തന്നെയാണ് എന്ന് അംഗീ രിക്കുമ്പോള്‍ത്തന്നെ,

കാലഘട്ടത്തിന്റെ അനുവദനീയമായ അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടാത്ത സൌഹൃദങ്ങള്‍ പോലും

ദാചാരപോലീസിന്റെ ക്രൂരമായ ഇടപെടലുകള്‍ക്ക് വഴിവെക്കുന്നു എന്നത് ഖേദകരമാണ്.

.

തങ്ങളെതിര്‍ക്കുന്ന ഇടപെടലുകള്‍ സ്വന്തം വീട്ടില്‍ ഉണ്ടാവുകയും ആ ഇടപെടലുകളെ മറ്റൊരു കൂട്ടര്‍

നേരിടുകയും ചെയ്യുമ്പോഴുണ്ടാകുന്ന ഭവിഷ്യത്തുകളും  പുതിയ ചിന്തകള്‍ക്ക് വഴിതുറക്കുന്നു.

ബാലകൃഷ്ണന്‍ വാക്കയില്‍

കൊടുങ്ങല്ലൂര്‍

മുഖ്യധാരാ രാഷ്ട്രീയ ദര്‍ശനത്തിന്റെ അപചയം തുറന്നു കാണിക്കണം

posted Aug 18, 2012, 7:06 PM by saarthakam blr   [ updated Aug 18, 2012, 7:12 PM ]

സാര്‍ത്ഥകത്തിന്റെ തുടക്കം മുതല്‍ ഉള്ള വായനക്കാരന്‍ ആണ് ഞാന്‍. ക്രമാനുഗതമായ പുരോഗതി ഉണ്ട്. പുതിയ രൂപകല്‍പ്പന വന്നതോടെ കുറച്ചു കൂടി പ്രൊഫഷനല്‍ ആയി എന്ന് പറയാന്‍ തോന്നുന്നു, അതൊരു പ്രശംസ ആകില്ല എന്ന ഉറപ്പോടെ.

നമ്മുടെ സമൂഹം കൂടുതല്‍ ചുരുങ്ങി സ്വന്തം കാര്യങ്ങള്‍ മാത്രം അന്വേഷിക്കുകയും അതിനു വേണ്ടി മാത്രം സമയം ചെലവ് ചെയ്യുകയും ചെയ്യുന്നു. അത് മനുഷ്യന്റെ സ്വാര്‍ത്ഥത എന്ന് പറഞ്ഞു കുറ്റപ്പെടുത്തരുത്. ഈ കാലത്തിന്റെ രാഷ്ട്രീയം മനുഷ്യനെ അങ്ങനെ ചിന്തിപ്പിക്കുന്നു. കൂട്ടായ്മകള്‍, രാഷ്ട്രീയമായാലും മറ്റു എന്തായാലും പൊതു സമൂഹത്തിന്റെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ അപര്യാപ്തമാകുന്നു. മനുഷ്യന്‍ ഒറ്റപ്പെടലിന്റെ തുരുത്തില്‍ അഭയം തേടുന്നു. അവനു പിന്നേ കുടുംബം എങ്കിലും വേണം, സ്വയം രക്ഷ നേടാന്‍. അല്ലെങ്കില്‍ ജാതി, മതം, ഭാഷ എന്നീ സ്വന്തം ചിന്തകളില്‍ അഭയം തേടുമ്പോള്‍ കുറച്ചു കൂടി സുരക്ഷിതത്വം അനുഭവിക്കുന്നു. അത് ശരിയോ തെറ്റോ എന്നൊക്കെയുള്ള പ്രത്യയ ശാസ്ത്ര വിശകലന ബോധം ഒന്നും അവനില്ല. അത് പഠിപ്പിക്കാന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനമോ മുന്നില്‍ ഇല്ല. ഈ അവസ്ഥയില്‍ സ്വത്വ രാഷ്ട്രീയത്തിന്റെ പിടിയില്‍ അമരുന്ന സാധാരണ മനുഷ്യനെ ഏറ്റെടുക്കാന്‍  ഇവിടെ ഫണ്ടിംഗ് ഏജന്‍സികള്‍ ധാരാളം ഉണ്ട് താനും. 

                                                                                                                       എ. എ. പ്രേംദാസ്,

ആര്‍. കെ. പുരം, ന്യു ദല്‍ഹി.



ഓര്‍മ്മകള്‍ക്കപ്പുറം

posted Jul 15, 2012, 10:48 PM by saarthakam blr   [ updated Jul 20, 2012, 3:03 AM ]


ജൂലൈ ലക്കത്തില്‍, തോപ്പില്‍ ഭാസിയെകുറിച്ച് എഴുതിയ ഓര്‍മ്മക്കുറിപ്പ്‌ തീര്‍ച്ചയായും നല്ല വായനാനുഭവമായി. മഹാനായ കലാകാരനും പ്രിയസഖാവുമായ തോപ്പില്‍ ഭാസിയും കെ.പി.എ സി.യും  വിജയത്തിന്റെ പടവുകള്‍ താണ്ടുന്നത് ലളിതവും സത്യസന്ധവുമായ ഭാഷയില്‍ പറഞ്ഞിരി ക്കുന്നു. അക്കാലങ്ങളില്‍ നില നിന്നിരുന്ന സാമൂഹിക അനീതിയും, ഭരണകൂട ഭീകരതയും പുത്തന്‍ തലമുറക്കാര്‍ക്ക് ഒരു പക്ഷെ അന്യമായെക്കാം. ഒരു വ്യക്തിയെന്ന നിലയില്‍ സ്വന്തം തൂലിക കുടുംബത്തിനും ജീവിതത്തിനും ദോഷകരമാകുന്ന അനുഭവങ്ങള്‍ ഇതുപോലെ വിപ്ലവ കാരികള്‍ക്ക് ഉണ്ടായെന്നു വരാം. 


ശ്രീ. കെ. ആര്‍. കിഷോറിന്റെ  തൂലിക  സഖാവിനോടും അദ്ദേഹത്തിന്റെ കലാജീവിതതോടും നീതി പുലര്‍ത്തിയിട്ടുണ്ട്. 

 ബാല വാക്കയില്‍, 

കൊടുങ്ങല്ലൂര്‍ 

1-10 of 11