Welcome to Saarthakam...

സന്ദര്‍ശകര്‍ ...

സാര്‍ത്ഥകം ......

അണിയറയില്‍ ...

ധാർമ്മികമൂല്യങ്ങൾക്കായി മാധ്യമപ്രവർത്തനം ഉപയോഗപ്പെടുത്തണം.-ആർ.മുരളീധരൻ

posted Jul 31, 2012, 1:55 AM by saarthakam blr   [ updated Aug 16, 2012, 1:44 AM ]

സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന മൂല്യച്യുതിക്കെതിരെ ധാർമ്മികബോധം വളർത്തിയെടുക്കുന്നതിൽ മാധ്യമങ്ങൾക്ക്‌ ഗണ്യമായ പങ്കു വഹിക്കാനുണ്ടെന്ന്‌ നോർത്ത്‌ വെസ്റ്റ്‌ കേരളസമാജം

 പ്രസിഡണ്ട്‌ ആർ.മുരളീധരൻ അഭിപ്രായപ്പെട്ടു. ബാംഗ്ലൂർ ജാലഹള്ളിയിൽ "സാർത്ഥകം ഓൺ ലൈൻ മാസികയുടെ" നവീനരൂപകൽപ്പന ഉൽഘാടനം ചെയ്ത്‌ കൊണ്ട്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏറെ വിമർശനത്തിനും, അപവാദങ്ങൾക്കും, സൂക്ഷ്മപരിശോധനക്കും വിധേയമായിക്കൊണ്ടിരിക്കുമ്പോൾ ഗൗരവവും,പ്രതിബന്ദ്ധതയും ഈ കാലഘട്ടം ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


 മാസികയുടെ മാനേജിംഗ്‌ ഡയറക്ടർ ആർ. ബാലൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.ആർ.കിഷോർ (മാനേജിംഗ്‌ എഡിറ്റർ) സ്വാഗതമാശംസിച്ചു. വായന ഭീകരമായ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന വർത്തമാനകാലത്തിൽ ഇത്തരം ഓൺലൈന്മാസികാപ്രവർത്തനം ഗുണപരമായ മാറ്റങ്ങൾക്ക്‌ വഴിയൊരുക്കാൻ കഴിയട്ടെ എന്ന്‌ നോർത്ത്‌ വെസ്റ്റ്‌ കേരളസമാജം ജനറൽ സെക്രട്ടറി എം.എ.കരീം ആശംസിച്ചു. തുടർന്ന്‌ അല്ലത്ത്‌ഉണ്ണിക്കൃഷ്ണൻ,വി.എൻ.എസ്‌.കാലടി,എസ്‌. മോഹനൻ,പി.ബാബു,സി.പി.മുരളി,കെ.പി.അശോകൻ,സുധാകരുണാകരൻ,എം.ജെ.ഏഡംസ്‌ എന്നിവരും ആശംസകൾ അർപ്പിച്ചു.

ചീഫ്‌ എഡിറ്റർ ഇന്ദിരാബാലൻ നന്ദി പ്രകാശിപ്പിച്ചു.

                                                                                                                                                                                             -സാര്‍ത്ഥകം  ന്യൂസ്‌ സര്‍വീസ്